
വാഷിങ്ടൻ തനിക്കു വേണ്ടി ഒരു കരാർ ഉണ്ടാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ സംഭാഷണം പിടിച്ചെടുത്ത് മൈക്ക്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ശേഷിക്കെ, വൈറ്റ് ഹൗസിൽ മറ്റു നേതാക്കളുടെ സാന്നിധ്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി ട്രംപ് നടത്തിയ സംഭാഷണത്തിന്റെ ഭാഗമാണ് പുറത്തായത്.
റഷ്യ - യുക്രെയ്ൻ - യുഎസ് ത്രികക്ഷി സമ്മേളനം നടത്തുന്നതിനെ കുറിച്ചു ട്രംപ് പരാമർശിക്കുന്നതും കേൾക്കാം. എന്നാൽ ത്രികക്ഷി സമ്മേളനം നടത്താനുള്ള താൽപര്യം ട്രംപ് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വ്യക്‌തിപരമായ നയതന്ത്രത്തിന് പുട്ടിനെ സ്വാധീനിക്കാൻ കഴിയുമെന്ന ട്രംപിൻ്റെ വിശ്വാസമാണ് ഇത് വെളിപ്പെടുത്തുന്നതെന്നാണ് വിലയിരുത്തൽ.
















© Copyright 2025. All Rights Reserved