
ലണ്ടൻ / വാഷിങ്ടൻ കോളിളക്കം സൃഷ്‌ടിച്ച ചീഡനക്കേസുകളിലെ പ്രതി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള അടുത്ത ബന്ധം തെളിയിക്കുന്ന കത്തുകളും ഇമെയിലുകളും പുറത്തുവന്നതിനു പിന്നാലെ യുഎസിലെ ബ്രിട്ടിഷ് അംബാസഡർ പീറ്റർ മൻഡൽസനെ പ്രധാനമന്ത്രി കിയ സ്‌റ്റാമർ പുറത്താക്കി. പ്രമുഖർ എപ്സ്‌റ്റൈന് അയച്ച ജന്മദിന സന്ദേശങ്ങളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെ 'ഏറ്റവുമടുത്ത സുഹൃത്ത്' എന്ന് വിശേഷിപ്പിച്ചുള്ള മൻഡൽസൻ്റെ കത്തുമുള്ളത്. ഇവർ തമ്മിലുള്ള ഉറ്റസൗഹൃദം വ്യക്‌തമാക്കുന്ന ഏതാനും ഇമെയിലുകളും പുറത്തായിരുന്നു.
ബ്രിട്ടന്റെ നയതന്ത്രജ്‌ഞരിൽ ശ്രദ്ധേയനായ മൻഡൽസന് എക്സ്റ്റൈനുമായി ചങ്ങാത്തം ഉണ്ടായിരുന്നെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും അവർ തമ്മിൽ ഇത്രയേറെ അടുപ്പമുണ്ടായിരുന്നെന്നു വ്യക്‌തമാകുന്നത് ഈയിടെ പുറത്തായ രേഖകളിൽനിന്നാണ്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അടുത്ത ചൊവ്വാഴ്‌ച ബ്രിട്ടനിലെത്താനിരിക്കെയാണ് അംബാസഡറുടെ പണി തെറിച്ചത്. പകരമാളെ നിയമിക്കുന്നതുവരെ ജയിംസ് റൊസ്കോ ഇടക്കാല അംബാസഡറാകും.
















© Copyright 2025. All Rights Reserved