
പശ്ചിമേഷ്യയിലെ അസ്വസ്‌ഥതകളുടെ കേന്ദ്രം പലസ്തീൻ -ഇസ്രയേൽ പ്രശ്നമാണെന്ന് ലോകത്തെ ഓർമിപ്പിക്കുന്നു ഒക്ടോബർ 7. രണ്ടുവർഷം പിന്നിടുന്ന ഗാസയിലെ യുദ്ധം ലബനൻ, സിറിയ, യെമൻ, ഇറാൻ എന്നീ രാജ്യങ്ങളിലേക്കും പടർന്നു. കടുത്ത രാജ്യാന്തര പ്രതിഷേധം ഉണ്ടായിട്ടും ഇസ്രയേൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ട്രംപിൻ്റെ സമാധാനപദ്ധതിക്കു കഴിഞ്ഞേക്കാം.
ഗാസയിലെ യുദ്ധത്തിന് ഇന്നു രണ്ടുവർഷം. പശ്ചിമേഷ്യയാകെ പിടിച്ചുകുലുക്കുന്ന നിലയിലേക്കു വളർന്ന ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിലെ ഏറ്റവും നിർണായകമായ ഘട്ടമാണിത്. 2023 ഒക്ടോബർ 7നു ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രയേൽ നേരിട്ട് ഏറ്റവും വലിയ സുരക്ഷാവീഴ്ചയായിരുന്നു. ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു. അമേരിക്കയ്ക്ക് 9/11 ഭീകരാക്രമണം ഉണ്ടാക്കിയ ഞെട്ടലിനു സമാനമായിരുന്നു ഇസ്രയേലിന് ഒക്ടോബർ 7 എന്നു പലരും വിലയിരുത്തി. തിരിച്ചടിയായി ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണമാകട്ടെ 67,000 ൽ ഏറെ പലസ്‌തീൻകാരുടെ കുട്ടക്കുരുതിയിലേക്കും ഭയാനകമായ മനുഷ്യദുരന്തത്തിലേക്കുമാണ് എത്തിച്ചത്.
















© Copyright 2025. All Rights Reserved