എൻഎച്ച്എസിന്റെ സമ്മർദ്ദം കുറയ്ക്കാൻ അമിതവണ്ണത്തിനെതിരായ ഇഞ്ചക്ഷനുകൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഇക്കാര്യത്തിൽ ഹെൽത്ത് സർവ്വീസ് വേഗത്തിൽ നടപടി സ്വീകരിക്കണമെന്നാണ് സ്ട്രീറ്റിംഗ് നിർദ്ദേശിക്കുന്നത്.
-------------------aud--------------------------------
ഇഞ്ചക്ഷനുകൾക്ക് ബ്രിട്ടന്റെ ആരോഗ്യം മാറ്റിമറിക്കാൻ കഴിയുമെന്ന് വ്യക്തമായതോടെയാണ് ഇത്.
നിലവിലെ പദ്ധതികൾ പ്രകാരം യോഗ്യതയുള്ള 3.4 മില്ല്യൺ ജനങ്ങൾക്ക് തടികുറയ്ക്കാനുള്ള ഇഞ്ചക്ഷനായ മൗൺജാരോ ലഭ്യമാക്കാൻ 12 വർഷമെങ്കിലും വേണ്ടിവരും. ഈ മരുന്ന് വ്യാപകമായി നിർദ്ദേശിക്കുന്നത് വഴി ഹൃദയാഘാതവും, കാൻസർ നിരക്കും കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ദീർഘമായി ജീവിക്കാനും സഹായിക്കും.
© Copyright 2024. All Rights Reserved