
സന ചാരക്കുറ്റം നടത്തി എന്ന് ആരോപിച്ച് യെമനിലെ വിമതവിഭാഗമായ ഹുതികൾ ബന്ദികളാക്കിയ 5 ഐക്യരാഷ്ട്ര സംഘടന ജീവനക്കാരെ വിട്ടയച്ചു. സനയിൽ തടങ്കലിൽ വച്ച ശേഷമാണ് ഹുതികൾ 5 പേരെ വിട്ടയച്ചത്. വിട്ടയച്ചവരെല്ലം യമനി പൗരൻമാരാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ജീവനക്കാരെയും ഹുതികൾ ബന്ദികളാക്കിയിരുന്നെങ്കിലും ഇവരെ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് വളപ്പിൽ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ട ഹുതി സൈനിക മേധാവി മുഹമദ് അബ്ദുൾ കരീമിൻ്റെ ശവസംസ്‌കാരം നടത്തി. ആയിരത്തിലധികം പേരാണ് സനയിൽ നടന്ന സംസ്‌കാര ചടങ്ങിൽ ഒത്തുകൂടിയത്.. ചടങ്ങിൽ ഉടനീളം ഇസ്രയേലിനെതിരായ മുദ്രവാക്യങ്ങൾ മുഴങ്ങി. ഏകദേശം രണ്ട് മാസം മുമ്പ്, ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രധാനമന്ത്രി അഹമ്മദ് അൽ-റഹാവിയും സനയിലെ മുതിർന്ന ഹുതി സർക്കാർ ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടിരുന്നു.
















© Copyright 2025. All Rights Reserved