പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുനരാരംഭിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ പാട്ടും കൂത്തും ഒഴിവാക്കണമെന്ന നിർദേശവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്‌കർ. ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് പാട്ടും ചിയർ ഗേൾസിന്റെ നൃത്തവും ഉൾപ്പെടെ ഒഴിവാക്കണം, അതിർത്തി സംഘർഷത്തിലും ഭീകരാക്രമണത്തിലുമായി ജീവൻ നഷ്ടമായവരുടെ പ്രിയപ്പെട്ടവരുടെ വികാരം മാനിക്കണമെന്നും ഗാവസ്‌കർ പറഞ്ഞു.
-------------------aud------------------------------
നിർത്തിവച്ച ടൂർണമെന്റിന്റെ ബാക്കി ഭാഗം വിജയകരകമായിത്തന്നെ നടക്കട്ടെ. അതിനിടയ്ക്ക് ചിയർ ഗേൾസ് ഉൾപ്പെടെ വേണോ എന്നാണ് എന്റെ ചോദ്യം. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ വേദനയോടു ചേർന്നുനിൽക്കാൻ അതാണ് ഏറ്റവും ഉചിതമെന്നും ഗാവസ്‌കർ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിൽ ഐപിഎൽ നിർത്തിവച്ചത് ശരിയായ നടപടിയായിരുന്നുവെന്നും ഗാവസ്‌കർ പറഞ്ഞു. സംഘർഷം നടക്കുമ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ശരിയായ മാതൃകയല്ലെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2024. All Rights Reserved