
മുംബൈ: പരിക്കേറ്റ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ പൂര്‍ണമായും നഷ്ടമാകുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. ഇന്ത്യക്കായി രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിച്ച നിതീഷിന് കാല്‍മുട്ടിലേറ്റ പരിക്കുമൂലം അടുത്ത രണ്ട് ടെസ്റ്റിലും കളിക്കാനാവില്ലെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിതീഷിന് പുറമെ പരിശീലനത്തിനിടെ കൈക്ക് പരിക്കേറ്റ പേസര്‍ അര്‍ഷ്ദീപ് സിംഗിന് നാലാം ടെസ്റ്റില്‍ കളിക്കാനാവില്ലെന്നും ബിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബൗളിംഗ് പരിശീലനത്തിനിടെ ഷോട്ട് തടയാനുള്ള ശ്രമത്തിലാണ് അര്‍ഷ്ദീപിന്‍റെ ഇടം കൈയിലെ തള്ളവിരല്‍ മുറിഞ്ഞ് പരിക്കേറ്റത്. അര്‍ഷ്ദീപിന്‍റെ പരിക്ക് ബിസിസിഐ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അര്‍ഷ്ദീപിന് പരിക്കേറ്റ സാഹചര്യത്തില്‍ പകരക്കാരനായി പേസര്‍ അൻഷുല്‍ കാംബോജിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അന്‍ഷുല്‍ കാംബോജ് മാഞ്ചസ്റ്ററില്‍ ടീമിനൊപ്പം ചേര്‍ന്നുവെന്നും ബിസിസിഐ വ്യക്തമാക്കി.
















© Copyright 2025. All Rights Reserved