
ജനീവ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കെടുതികളിൽ നിന്ന് ലോകത്ത് ഒരു രാജ്യവും സുരക്ഷിതമല്ല എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ മുന്നറിയിപ്പ്. ജീവനും സമ്പദ്‌വ്യവസ്ഥയ്ക്കും സംരക്ഷണം നൽകാൻ അതിവേഗ മുന്നറിയിപ്പ് സംവിധാനങ്ങൾ വിപുലീകരിക്കണമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങളുടെ കൃത്യമായ പ്രവചനങ്ങളില്ലാതെ മുന്നോട്ട് എന്താണ് വരാനിരിക്കുന്നതെന്നോ അതിനായി എങ്ങനെ തയ്യാറെടുക്കണമെന്നോ ഞങ്ങൾക്ക് അറിയാൻ കഴിയില്ലെന്ന് ഡബ്ല്യുഎംഒ കോൺഫറൻസ് ചേംബറിലെ സംവാദത്തിൽ ഗുട്ടെറസ് പറഞ്ഞു.
"നിങ്ങളുടെ ദീർഘകാല നിരീക്ഷണം ഇല്ലെങ്കിൽ, ഓരോ വർഷവും ദശലക്ഷക്കണക്കിന് ജീവനുകളും ശതകോടിക്കണക്കിന് ഡോളറും സംരക്ഷിക്കുന്ന മുന്നറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും ഞങ്ങൾക്ക് ലഭിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കും നേരത്തെയുള്ള മുന്നറിയിപ്പുകൾ' എന്ന സംരംഭത്തിനായി വേഗത്തിൽ പ്രവർത്തിക്കാൻ ഒരു അടിയന്തര ആഹ്വാനം ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ സെലസ്റ്റെ സൗലോ ഈ ഉന്നതതല യോഗത്തിൽ നൽകി. വിവിധ ദുരന്തങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകൾ വർദ്ധിപ്പിക്കുക, കാലാവസ്ഥാ സേവനങ്ങൾ ശക്തിപ്പെടുത്തുക, നിരീക്ഷണ ശൃംഖലകളും ഡാറ്റാ കൈമാറ്റവും വിപുലീകരിക്കുക, ആഗോള പങ്കാളിത്തം വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് യോഗം അടിവരയിട്ട് പറഞ്ഞത്.
















© Copyright 2025. All Rights Reserved