
പാക ഭീകരതയെക്കുറിച്ച് ലോകത്തോട് വിശദീകരിക്കാൻ എം പിമാരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം നാളെ തിരിക്കുമ്പോൾ ഒരു രാജ്യത്തിൻറെയും മധ്യസ്ഥത വേണ്ടെന്ന നിലപാടിലുറച്ചാണ് ഇന്ത്യ നിൽക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ ഒരു രാജ്യത്തിൻറെയും മധ്യസ്ഥത വേണ്ടെന്ന ഉറച്ച നിലപാടാകും ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യ വ്യക്തമാക്കുക.
-------------------aud--------------------------------
യു എന്നിലും മറ്റ് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾക്ക് മുന്നിലും പാകിസ്ഥാനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് പ്രതിനിധിസംഘം നടത്തുക. ഇന്നും മറ്റന്നാളുമായി മൂന്ന് സംഘങ്ങളാണ് പുറപ്പെടുന്നത്. ഈ സംഘം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കാണുന്ന കാര്യത്തിൽ ഇത് വരെ ധാരണയായിട്ടില്ല. പാകിസ്ഥാൻ ജൂലൈയിൽ യു എൻ രക്ഷാ സമിതി അധ്യക്ഷ സ്ഥാനം നേടുന്നതിന് മുമ്പായി എല്ലാ സന്ദർശനങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം. രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പഹൽഗാമിൻറെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടും. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള എല്ലാ യു എൻ രക്ഷാ സമിതി അംഗങ്ങളെയും ഇന്ത്യൻ സംഘങ്ങൾ കാണുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഇതിൽ ഒരു രാജ്യത്തിൻറെയും മധ്യസ്ഥത വേണ്ടെന്നതിൽ ഇന്ത്യ ഉറച്ച് നിൽക്കും. സിന്ധുനദീജലക്കരാറിൽ ഒരു പുനഃപരിശോധനയില്ല എന്നും ഇന്ത്യ വ്യക്തമാക്കും. അമേരിക്കയിലെത്തുന്ന ശശി തരൂരിൻറെ നേതൃത്വത്തിലുള്ള സംഘം റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് നേതാക്കളെ വെവ്വേറെ കാണും. ട്രംപിനെ കാണുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാർ പ്രതിനിധികൾക്കൊപ്പം പ്രധാന മാധ്യമപ്രവർത്തകരെയും പൗരാവകാശ സംഘടനാ നേതാക്കളേയും ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നവരേയും പ്രതിനിധി സംഘം കാണും. പാകിസ്ഥാൻ ജൂലൈയിൽ രക്ഷാസമിതി അധ്യക്ഷ സ്ഥാനം നേടുന്നതിന് മുമ്പ് സന്ദർശനം പൂർത്തിയാക്കും.
















© Copyright 2025. All Rights Reserved