മിന/അറഫ. ഫജ്ജിൻ്റെ ആത്മാവായ അറഫയിൽ തീർഥാടക ലക്ഷങ്ങൾ ഇന്ന് അലിഞ്ഞുചേരും. കാലങ്ങളായി കാത്തിരുന്ന സലഫ സംഗമത്തിൽ അണിചേർന്ന് അവർ ആകാശത്തേക്ക് കൈകളുയർത്തി, കരളുരുകി പ്രാർഥിക്കും. മിനായിലെ കൂടാരത്തിൽ രാവെളുക്കുവോളം നീണ്ട പ്രാർഥനയിലൂടെ മനസ്സും ശരിയവും ഒരുക്കിയ തീർഥാടക സംഘങ്ങൾ പുലർച്ചെ മുതൽ അറഫയിലേക്കു യാത്ര തുടങ്ങിയിരുന്നു. ഇവിടെ ളുഹർ, അസർ നമസ്‌കാരങ്ങൾ ഒന്നിച്ചു നിർവഹിച്ച് അറഫാ പ്രഭാഷണവും ശ്രവിച്ച് തീർഥാടകർ ടെന്റിൽ തന്നെയാകും പകൽ തുടരുക.
കടുത്ത ചൂടിന്റെ കാഠിന്യം കുറയുമ്പോൾ വൈകിട്ടു നാലിനു ടെന്റിൽ നിന്നിറങ്ങി എല്ലാവരും കാരുണ്യത്തിൻ്റെ മലയിൽ (ജബലുറഹ്മ) അണിനിരക്കും ആശുപത്രിയിലുള്ള തീർഥാടകരെ വീൽചെയറിലും ട്രെച്ചറിലും എയർ ആംബുലൻസിലുമായി അറഫയിൽ എത്തിക്കും. അറഫയിൽ പങ്കെടുക്കാത്തവരുടെ ഹജ് പൂർണമാകില്ല എന്നാണു വിശ്വാസം. കാതങ്ങൾ താണ്ടി എത്തിയവർക്ക് ഹജ് പുണ്യം ലഭിക്കാതെ പോകരുത് എന്നതിനാലാണു രോഗികളെയടക്കം എത്തിക്കുന്നത്. മിനായിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള അറഫ മൈതാനിയിലേക്ക് മെട്രോയിലും ബസിലുമാണു പുലർച്ചെ മുതൽ തീർഥാടകരെ എത്തിച്ചത്.
പൊള്ളുന്ന ചൂടിനെ അതിജീവിച്ച് അറഫ സംഗമം പൂർത്തിയാക്കാൻ സാധിക്കണേ എന്ന പ്രാർഥനയായിരുന്നു ഓരോ മനസ്സിലും സന്ധ്യയോടെ തീർഥാടകർ മുസ്‌ദലിഫയിലേക്ക് നീങ്ങും. അവിടെ രാത്രി തങ്ങി പ്രഭാത പ്രാർഥനയ്ക്കുശേഷം നാളെ രാവിലെ മിനായിലേക്കു പോകും. സാത്താൻ്റെ പ്രതീകത്തിനു നേരെ എറിയാനുള്ള കല്ലുകൾ മുസ്‌ദലിഫയിൽനിന്നു ശേഖരിച്ചാണു യാത്ര. നാളെയാണു ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ. കല്ലേറുകർമത്തിനു ശേഷം തീർഥാടകർ ബലിയറുക്കൽ, തലമുണ്ഡനം, കഅബ പ്രദക്ഷിണം, സഫ-മർവ പ്രയാണം എന്നിവ നിർവഹിക്കും. തുടർന്ന്, ഇഹ്റാം വേഷം (ലളിതമായ വെളുത്ത വസ്ത്രം) മാറി പുതുവസ്ത്രം അണിഞ്ഞ് പെരുന്നാൾ ആഘോഷത്തിലേക്ക്. തിരികെ മിനായിൽ എത്തി 3 ദിവസം കല്ലേറു
© Copyright 2024. All Rights Reserved