ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ( GCC tourist visa) ഈ വർഷം നിലവിൽ വരും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
-------------------aud--------------------------------
ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്ന നടപടിക്രമം പൂർത്തിയാകുന്നതോടെ ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരും. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നി 6 ഗൾഫ് രാജ്യങ്ങളാണ് ഒറ്റ ടൂറിസ്റ്റ് വിസയിൽ സന്ദർശിക്കാനാകുക. പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈറ്റിൽ ചേർന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗം അറിയിച്ചു. ഷെൻഗൻ വീസ മാതൃകയിൽ ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
© Copyright 2024. All Rights Reserved