ഒലി പോപ്പും ഹാർട്ട്‌ലിയും ഈ ഫോം തുടർന്നാൽ ഇംഗ്ലണ്ട് ഇന്ത്യയെ തൂത്തു വാരും ; മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ

30/01/24

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുഴുവൻ മത്സരങ്ങളിലും തോൽക്കുമെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 28 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. വെള്ളിയാഴ്ച വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിനിരിക്കെയാണ് മുൻ ഇംഗ്ലണ്ട് താരത്തിന്റെ മുന്നറിയിപ്പ്.


“ഒല്ലി പോപ്പും ടോം ഹാർട്ട്‌ലിയും ഇതുപോലെ കളിച്ചാൽ ഈ പരമ്പര തൂത്തുവാരാം, 5-0ന് ഇംഗ്ലണ്ട് പരമ്പരനേടും" -മോണ്ടി പനേസർ പറഞ്ഞു.
"ഹൈദരാബാദിലേത് വളരെ വലിയ വിജയമാണ്, ഇത് സാധ്യമാണെന്ന് ആരും കരുതിയിരുന്നില്ല. 190 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് തോൽക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ഒലി പോപ്പിന്റെ ഇന്നിങ്സ്, ഏറെ കാലത്തിനിടക്ക് നമ്മൾ കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായിരുന്നു. ഇംഗ്ലണ്ട് വിദേശത്ത് നേടിയ ഏറ്റവും ഗംഭീര വിജയങ്ങളിൽ ഒന്നായിരുന്നു അത്. ഇംഗ്ലണ്ടിൽ ഇത് വലിയ വാർത്തയാണ്. ഞങ്ങൾ ലോകകപ്പ് നേടിയതുപോലെ തോന്നുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 റൺസിന് മറുപടിയായി ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 436 റൺസാണ് നേടിയത്. 190 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 420 റൺസാണെടുത്തത്. 231 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്. എന്നാൽ 28 റൺസകലെ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ 196 റൺസെടുത്ത ഇംഗ്ലണ്ട് ബാറ്റർ ഒലീ പോപ്പാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്സിൽ രണ്ടും, രണ്ടാം ഇന്നിങ്സിൽ ഏഴും ഉൾപ്പെടെ ഒമ്പത് വിക്കറ്റുകളാണ് ഇംഗ്ലണ്ട് ബൗളർ ടോം ഹാർട്ട്‌ലി നേടിയത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu