ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 50,000 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്ന് സൂചന. പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന അനുബന്ധ ബഡ്ജറ്റിലൂടെ ഈ തുക അനുവദിക്കാനാണ് സാധ്യത. ഇത് നടപ്പായാല്‍ പ്രതിരോധ മേഖലയ്ക്കുള്ള മൊത്തം വിഹിതം 7 ലക്ഷം കോടി രൂപ കടക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഫെബ്രുവരി 1 ന് അവതരിപ്പിച്ച 2025-26 ലെ ബഡ്ജറ്റില്‍ സൈനിക സേവനങ്ങള്‍ക്ക് റെക്കോര്‍ഡ് തുകയായ 6.81 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. കഴിഞ്ഞ വര്‍ഷത്തെ (202425) 6.22 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത് 9.2 ശതമാനം കൂടുതലാണ്.
ഈ അധിക ബജറ്റ് തുക പ്രതിരോഘ രംഗത്തെ ഗവേഷണത്തിനും വികസനത്തിനും, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് അവശ്യ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഉപയോഗിക്കാനാണ് സാധ്യത. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പ്രതിരോധ ബജറ്റ് ഏകദേശം മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത്. 2014-15ല്‍ പ്രതിരോധ ബജറ്റ് 2.29 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്‍ഷം 6.81 ലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്, ഇത് മൊത്തം ബജറ്റിന്‍റെ 13.45% ആണ്. നിലവിലെ പ്രതിരോധ ബജറ്റ് എല്ലാ മന്ത്രാലയങ്ങള്‍ക്കുള്ള വിഹിതത്തേക്കാളും ഉയര്‍ന്നതാണ്. രാജ്യത്തെ മൊത്തം ബഡ്ജറ്റിന്‍റെ 13 ശതമാനമാണ് ഈ തുക.
ഇന്ത്യയുടെ പ്രതിരോധശേഷി ലോകത്തിന് മുന്നില്‍ തെളിയിക്കുന്നതായിരുന്നു ഒമ്പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത 'ഓപ്പറേഷന്‍ സിന്ദൂര്‍', ഈ സൈനിക നടപടിയില്‍, ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ പ്രതിരോധ സംവിധാനം, വന്ന മിസൈലുകളെയും ഡ്രോണുകളെയും തടഞ്ഞ് ഇന്ത്യന്‍ കോട്ട കാത്തു. പാക്കിസ്ഥാനുമായുശ്ശ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് ബജറ്റ് ഉയര്‍ത്തുന്നത്.
© Copyright 2024. All Rights Reserved