ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ പോരാട്ടത്തിന് യുഎഇയും ജപ്പാനും ഉറച്ച പിന്തുണയറിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ പ്രാധാന്യത്തെക്കുറിച്ചും പാക്കിസ്ഥാൻ നടപടിക്കെതിരെ ഇന്ത്യയുടെ ഉറച്ച നിലപാടിനെക്കുറിച്ചും വിശദീകരിക്കാനെത്തിയ സർവകക്ഷി സംഘങ്ങളോടാണ് ഇരുരാജ്യങ്ങളിലെയും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
-----------------------------
ഭീകരതയെ ഇന്ത്യയും യുഎഇയും ചേർന്ന് ഒരുമിച്ച് നേരിടുമെന്ന് യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അഷ നഹ്യാൻ പറഞ്ഞു. ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ എംപി നയിക്കുന്ന സംഘം ഇന്ന് അബുദാബിയിലും ദുബായിലുമുള്ള പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
© Copyright 2024. All Rights Reserved