മുംബൈ: ദക്ഷിണാഫ്രിക്ക എ, ഓസ്‌ട്രേലിയ എ ക്രിക്കറ്റ് ടീമുകള്‍ ഈ വര്‍ഷം ഇന്ത്യന്‍ പര്യടനം നടത്തും. യുവതാരങ്ങളെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണിത്. തലമുറമാറ്റത്തിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ടീമിന് ഇങ്ങനെ ഒരു പരമ്പര ഇപ്പോള്‍ ആവശ്യമായിരുന്നു. യുവതാരങ്ങള്‍ക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണ് വന്ന് ചേര്‍ന്നിരിക്കുന്നത്. ടെസ്റ്റ് - ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ പരമ്പരയിലെ ഏകദിന മത്സരങ്ങളില്‍ കളിക്കുമോയെന്ന് കണ്ടറിയണം. ഏകദിന മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.
ഇരു ടീമുകളും മൂന്ന് ഏകദിനങ്ങള്‍ വീതവും രണ്ട് അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റും കളിക്കും. എന്നാല്‍ പരമ്പരയുടെ മത്സരക്രമം ബിസിസിഐ തീരുമാനിച്ചിട്ടില്ല. ഇതു കൂടാതെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ രണ്ട് അനൗദ്യോഗിക ടെസ്റ്റും ഇന്ത്യന്‍ സീനിയര്‍ ടീമിനെതിരെ ഒരു മത്സരവും ഇന്ത്യ എ ടീം കളിക്കുന്നുണ്ട്. ഒന്നാകെ ഏഴ് മത്സരങ്ങള്‍ ഇന്ത്യയുടെ എ ടീം കളിക്കും. ഇന്ത്യ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് നാളെയാണ് തുടക്കമാവുന്നത്. ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പിന്നീട് സീനിയര്‍ ടീം താരങ്ങളേയും എ ടീമില്‍ ഉള്‍പ്പെടുത്തും. രണ്ട് മത്സരങ്ങളുള്ള ചതുര്‍ദിന പരമ്പരയാണ് ഇന്ത്യ എ കളിക്കുക. ഇരു ടീമുകളുടേയും സ്‌ക്വാഡ് അറിയാം...
ഇംഗ്ലണ്ട് ലയണ്‍സ്: ജെയിംസ് റെവ് (ക്യാപ്റ്റന്‍), ഫര്‍ഹാന്‍ അഹമ്മദ്, റെഹാന്‍ അഹമ്മദ്, സോണി ബേക്കര്‍, ജോര്‍ദാന്‍ കോക്‌സ്, റോക്കി ഫ്‌ലിന്റോഫ്, എമിലിയോ ഗേ, ടോം ഹെയ്ന്‍സ്, ജോര്‍ജ്ജ് ഹില്‍, ജോഷ് ഹള്‍, എഡ്ഡി ജാക്ക്, ബെന്‍ മക്കിന്നി, ഡാന്‍ മൗസ്ലി, അജീത് സിംഗ് ഡെയ്ല്‍, ക്രിസ് വോക്‌സ്, മാക്‌സ് ഹോള്‍ഡന്‍.
ആദ്യ മത്സരത്തിനുള്ള ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍ (വൈസ് ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഷാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, തനുഷ് കൊടിയന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷൂല്‍ കാംബോജ്, റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.
© Copyright 2024. All Rights Reserved