കുവൈത്ത് സിറ്റി: കുവൈത്തിലെ 'അല്‍ ഹാല' ദ്വീപ്, അതിന്‍റെ അപൂര്‍വ്വവും മനോഹരവുമായ പ്രകൃതിദൃശ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. ഈ ദ്വീപ്, കടലിന്‍റെ വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന താത്കാലികമായ മണല്‍തിട്ടയാണ്. വേലിയേറ്റസമയത്ത് ഇത് പൂര്‍ണമായി മറഞ്ഞുപോകുന്നു. കുവൈത്തി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. അബ്ദുള്ള അൽ സൈദാൻ കുവൈത്ത് കടലിന്റെ തെക്ക് ഭാഗത്തുള്ള, അൽ സൂർ പ്രദേശത്തുള്ള അൽ ഹാലാ ദ്വീപിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. അതുല്യവും മനോഹരവുമായ ഒരു അപൂർവ പ്രകൃതി പ്രതിഭാസമാണ് ഈ ദ്വീപ്.
ദ്വീപിന്‍റെ സ്വഭാവം കാരണം പ്രകൃതി സ്നേഹികൾക്കും ശാന്തത ആഗ്രഹിക്കുന്നവർക്കും ഇഷ്ടപ്പെട്ട ഒരു കടൽത്തീര കേന്ദ്രമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. ദ്വീപിന്റെ ഈ അതുല്യമായ രൂപാന്തരം ഗൾഫിലെ തെളിഞ്ഞ വെള്ളത്തിൽ ഒരു അസാധാരണ അനുഭവം തേടുന്ന സന്ദർശകരെ ആകർഷിക്കുന്ന ഒരു മികച്ച മറൈൻ ഇക്കോ-ടൂറിസം കേന്ദ്രമാക്കി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved