
വാഷിങ്ടൻ . യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്‌ത മേയർ സൊഹ്റാൻ മഹാനിയും ഇന്നു വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്‌ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മദാനി അനുമതി തേടിയെന്നും വൈറ്റ് ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. കൂടിക്കാഴ്ച്‌ച സ്‌ഥിരീകരിച്ചുള്ള സമൂഹമാധ്യമ പോസ്‌റ്റിൽ ന്യൂയോർക്ക് നഗരത്തിൻ്റെ കാമ്മ്യൂണിസ്റ്റ് മേയർ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്.
കൂടിക്കാഴ്ചയ്ക്ക് തൻ്റെ സംഘം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടെന്നും ന്യൂയോർക്കിലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിത ചെലവിന് പരിഹാരം കാണുമെന്ന വോട്ടർമാർക്കു നൽകിയ വാഗ്ദാനത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നും മഛാനി പറഞ്ഞു. ന്യൂയോർക്കിലെ ഉയർന്ന ജീവിതച്ചെലവിന് ട്രംപിൻ്റെ സാമ്പത്തിക നയങ്ങളും ഒരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപുമായുള്ള ബന്ധം ന്യൂയോർക്ക് നഗരത്തിൻ്റെ വിജയത്തിന് നിർണായകമാണെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ മംദാനി വ്യക്തമാക്കിയിരുന്നു.
പരസ്പരം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്‌ചയാണിത്. തിരഞ്ഞെടുപ്പിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിനുള്ള ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജനുവരി ഒന്നിനാണു മംദാനിയുടെ സത്യപ്രതിജ്‌ഞ.
















© Copyright 2025. All Rights Reserved