കടുത്ത സൗരവികിരണം; ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാം, സർവീസുകൾ തടസ്സപ്പെടും; മുന്നറിയിപ്പുമായി എയർബസ്

29/11/25

ന്യൂഡൽഹി . കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്ഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തരനിർദേശം നൽകി. ഇതോടെ എ320 മോഡൽ വിമാനങ്ങളുടെ സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്.

ഒക്ടോബർ 30ന് മെക്‌സിക്കോയിൽനിന്ന് ന്യൂജേഴ്‌സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യ എക്സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ നടത്തുന്നതു മൂലം വിമാന സർവീസ് വൈകാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu