‘കരകാണാക്കരാർ’; തീരുവ ഇളവ് എന്തിനൊക്കെ? വ്യക്തത വരാതെ വ്യാപാരക്കരാർ

04/02/26

ന്യൂഡൽഹി . യൂഎന്നും ഇന്ത്യയും തമ്മിൽ വ്യാപാരക്കരാറിനു ധാരണയായെങ്കിലും ഒട്ടേറെക്കാര്യങ്ങളിൽ വ്യക്‌തത വരേണ്ടതുണ്ട്. നിലവിൽ യുഎസിലേക്കുള്ള 66% ചരക്കുകയറ്റുമതിക്കും ഏതെങ്കിലും തരത്തിലുള്ള ഉയർന്ന തീരുവ ബാധകമാണ്. ഇതിൽ 50% പകരം തീരുവ ചുമത്തിയിരിക്കുന്നത് 55.8 ശതമാനത്തിനാണ്. ബാക്കി 10.2 ശതമാനത്തിന് ഉയർന്ന തീരുവ മുൻപേ ബാധകമാണ്. ഓട്ടമൊബീൽ വ്യവസായത്തിന് 25 ശതമാനവും സിൽ, അലൂമിനിയം, ചെമ്പ് എന്നിവയ്ക്ക് 50 ശതമാനവു തീരുവയാണ് നിലവിലുള്ളത്.

പകരം തീരുവയിലാണ് ഇളവ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ഓട്ടമൊബീൽ, സ്‌റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയവയ്ക്കുള്ള തീരുവ ഉയർന്ന നിലയിൽ തുടരുമോയെന്നതാണ് പ്രധാന ചോദ്യം. തുടർന്നേക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ ഗണത്തിൽ വരുന്ന ഉൽപന്നങ്ങളുടെ ആകെ മൂല്യം 890 കോടി ഡോളറാണ് (ഏകദേശം 77,846 കോടി രൂപ). ഇതിനു പുറമേ ഏകദേശം 34 ശതമാനത്തോളം ഉൽപന്നങ്ങൾക്ക് നിലവിൽ തീരുവയില്ല. ഇവയുടെ മൂല്യം ഏകദേശം 2,930 കോടി ഡോളറാണ് (2.56 ലക്ഷം കോടി രൂപ). ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ഇലക്ട്രോണിക്സ്, ധാതുക്കൾ, പേപ്പർ തുടങ്ങിയവയാണ് ഈ ഗണത്തിൽ വരുന്നത്.

തീരുവ കണക്കുകൂട്ടുന്നതിലും ഏതു രീതിയാകും യുഎസ് പിന്തുടരുകയെന്നതിൽ വ്യക്ത‌ത വരേണ്ടതുണ്ട്. ജപ്പാൻ, ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് വ്യാപാരക്കരാർ വഴി പകരം തീരുവ കുറച്ചിരുന്നു. നിലവിൽ ഉൽപന്നങ്ങൾക്ക് ബാധകമായ എ.എഫ്.എൻ തീരുവയ്ക്കു മുകളിലാണ് കുറഞ്ഞതോതിലുള്ള പകരം തീരുവ ചുമത്തുന്നത്. എന്നാൽ യൂറോപ്യൻ യൂണിയൻ്റെ കാര്യത്തിൽ സ്‌ഥിതി വ്യത്യസ്തമാണ്. ഒരു ഉൽപന്നത്തിന്റെ എംഎഫ്.എൻ തീരുവ 15 ശതമാനത്തിനു താഴെയെങ്കിലും പകരം തീരുവയും കൂടി ചേർത്ത് പരമാവധി 15 ശതമാനമേ ആകാൻ പാടുള്ളൂ. അതേസമയം എം.എഫ്.എൻ തീരുവ ഇതിനു മുകളിലാണെങ്കിൽ അധികം പകരം തീരുവ ചുമത്തില്ല. ഇന്ത്യയ്ക്ക് ഇതിൽ ഏതുരീതിയായിരിക്കും പിന്തുടരുകയെന്ന് വ്യക്തതയില്ല.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu