
കീവ് കിഴക്കൻ യുക്രെയ്‌നിൽ ആക്രമണം കടുപ്പിച്ച് റഷ്യ, ഡോബ്രോപ്പിലിയയ്ക്ക് സമീപമാണ് കവചിത വാഹനങ്ങളുമായി എത്തിയ റഷ്യൻ സൈന്യം കനത്ത ആക്രമണം നടത്തിയത്. എന്നാൽ റഷ്യയുടെ ആക്രമണത്തെ ചെറുത്തുതോൽപ്പിച്ചതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ഡോബ്രോപ്പിലിയയുടെ കിഴക്കൻ മേഖല പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങൾ നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.
അതേസമയം മേഖലയിൽ യുക്രെയ്ൻ സൈന്യം പ്രതിരോധം വർധിപ്പിച്ചു. റഷ്യൻ സേന പിടിച്ചെടുത്ത പ്രദേശങ്ങൾ ഒന്നൊന്നായി ഉടൻ തിരിച്ചുപിടിക്കുമെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. റഷ്യയുടെ മുന്നേറ്റത്തിനെതിരെ യുക്രെയ്‌ൻ ശക്‌തമായി തിരിച്ചടിക്കുമെന്ന് പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി അറിയിച്ചിട്ടുണ്ട്. യുക്രെയ്ൻ 'ആക്രമണാത്മകമായി നീങ്ങാൻ' ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും എവിടെയാണ് റഷ്യക്കെതിരെ തിരിച്ചടി നൽകുകയെന്ന് വ്യക്‌തമാക്കിയിരുന്നില്ല. യുക്രെയ്നിലെ തന്ത്രപ്രധാനമായ മേഖലയായ ഡോബ്രോപിലിയയ്ക്കു സമീപം തങ്ങളുടെ സൈനിക സാന്നിധ്യം വർധിപ്പിക്കാനാണ് റഷ്യയുടെ നീക്കമെന്നാണ് റിപ്പോർട്ട്.
















© Copyright 2025. All Rights Reserved