
തുർക്കിയിലെ കരിങ്കടൽ തീരത്തു വച്ച് റഷ്യൻ രഹസ്യക്കപ്പലുകളുടെ (ഷാഡോ ഫ്ലീറ്റ്) കൂട്ടത്തിലുള്ള രണ്ട് ചരക്കു കപ്പലുകൾക്കു നേരെ ആക്രമണം. വെള്ളത്തിലൂടെയെത്തിയ ആളില്ലാ യാനം ഉപയോഗിച്ചാണ് ആക്രമണം. വിരാട്, കയ്റോസ് എന്നീ കപ്പലുകൾക്കു നേർക്കാണ് ആക്രമണമുണ്ടായത്.
-------------------aud-------------------------------
ഡ്രോൺ ആക്രമണത്തിൽ തീപിച്ചെന്നാണ് തുർക്കിയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിനു പിന്നാലെ ഒരു കപ്പലിൽ നിന്നു തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യുക്രൈൻ ഏറ്റെടുത്തു.
പഴക്കം ചെന്ന എണ്ണക്കപ്പലുകൾ ഉൾപ്പെട്ട ശൃംഖലയെ ആണ് ഷാഡോ ഫ്ലീറ്റ് എന്നു വിശേഷിപ്പിക്കുന്ന കപ്പൽവ്യൂഹം. ഇവ യഥാർഥ വിവരങ്ങൾ, ഉടമസ്ഥത, യാത്രാ വഴികൾ എന്നിവ മറച്ചുവച്ച് ഉപരോധമുള്ള ചരക്കുകൾ കടത്തുകയും അന്താരാഷ്ട്ര നിയമങ്ങളേയും പരിശോധനകളേയും മറികടക്കാറുണ്ട്. ശനിയാഴ്ച രാവിലെ തുർക്കി തീരത്തിനു സമീപത്തു വച്ചാണ് വിരാട്, കയ്റോസ് കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായത്. വിരാടിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നു. ആക്രമണത്തിൽ വിരാടിനു സാരമായ കേടുപാടുകൽ സംഭവിച്ചിട്ടുണ്ട്. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്നു തുർക്കി വ്യക്തമാക്കി. കയ്റോസ് കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്നു വിവരമുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത യുക്രൈൻ കൃത്യം നിർവഹിക്കാൻ സീ ബേബി ഡ്രോണുകളാണ് ഉപയോഗിച്ചതെന്നു അവകാശപ്പെട്ടു. വിരാടിൽ നിന്നു മെയ്ദെ കോൾ വരുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved