
കലിഫോർണിയ • യൂഎസിൽ കുട്ടിയുടെ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്‌പിൽ 4 മരണം. 10 പേർക്ക് പരുക്കേറ്റു. കുട്ടികൾക്കും മുതിർന്നവർക്കും വെടിയേറ്റതായി പൊലീസ് പറഞ്ഞു. വടക്കൻ കലിഫോർണിയയിലെ സ്റ്റോകനിലുള്ള ലൂസിൽ അവന്യൂവിൽ കുടുംബപരിപാടിക്കിടെയായിരുന്നു അക്രമം.
വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പൊലീസ്, അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
















© Copyright 2025. All Rights Reserved