
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ നവീകരണം വൈകുന്നതു കാരണം ഐ.എസ്.എൽ. ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.ക്ക് തങ്ങളുടെ ഹോം വേദി മാറ്റേണ്ടി വരുമെന്ന ആശങ്കയിൽ ആരാധകർ. സ്റ്റേഡിയം നവീകരണം ഡിസംബറിൽ പൂർണ്ണ സജ്ജമാകുമെന്നായിരുന്നു വാഗ്ദാനം. അർജന്റീനയുടെ സൗഹൃദ മത്സരത്തിനായി ഫിഫാ നിലവാരത്തിൽ നവീകരിക്കാൻ ഒരു സ്പോൺസർ കരാർ ഏറ്റെടുത്തിരുന്നു. എന്നാൽ നിർമ്മാണ ജോലികൾ പാതിവഴിയിലാണ്. സ്റ്റേഡിയം ഉടമസ്ഥരായ ജിസിഡിഎ ജോലികൾ പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും സ്പോൺസറുമായുള്ള കരാറിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. നവീകരണം സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്സിന് കോഴിക്കോട് അല്ലെങ്കിൽ തൃശൂർ പോലുള്ള വേദികളിലേക്ക് മാറേണ്ടിവരും.
















© Copyright 2025. All Rights Reserved