കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ കാൽശതമാനം രോഗികൾക്കും ലഭിച്ചത് മോശം പരിചരണമെന്ന് റിപ്പോർട്ട്. എന്നാൽ പത്തിലൊന്ന് രോഗികൾ മാത്രമാണ് ഇതേക്കുറിച്ച് പരാതിപ്പെടാൻ തയ്യാറായതെന്നും പേഷ്യന്റ് വാച്ച്‌ഡോഗ് വെളിപ്പെടുത്തി.
-------------------aud--------------------------------
പരാതിപ്പെട്ട രോഗികൾക്കാകട്ടെ തൃപ്തികരമായ പരിഹാരം ലഭിച്ചതുമില്ലെന്ന് ഹെൽത്ത് വാച്ച് ഇംഗ്ലണ്ട് പറഞ്ഞു. പരാതികൾ പരിഹരിക്കാൻ മാസങ്ങൾ വേണ്ടിവരുന്നതും പ്രതിസന്ധിയാണ്.
പരാതികൾ കൈകാര്യം ചെയ്യുന്ന ഹെൽത്ത് സർവ്വീസിന്റെ രീതികളിൽ പൊതുജനങ്ങൾക്ക് വിശ്വാസക്കുറവ് ഉണ്ടെന്നും വ്യക്തമായി. പരാതികൾ സേവനം മെച്ചപ്പെടുത്താനുള്ള വഴിയായി എൻഎച്ച്എസ് ഉപയോഗിക്കുന്നതിനും തെളിവില്ലെന്ന് വാച്ച്‌ഡോഗ് കണ്ടെത്തി.
പരാതികളെ കാര്യമായി കാണാൻ തയ്യാറാകാത്ത എൻഎച്ച്എസ് രോഗികളുടെ ആശങ്കകളെ കേൾക്കാനും, പഠിക്കാനും തയ്യാറായി, കൂടുതൽ പ്രാധാന്യം നൽകണമെന്ന് വാച്ച്‌ഡോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അൻസാരി പറഞ്ഞു.
ഔദ്യോഗിക വിഭാഗങ്ങളും, അന്വേഷണ സംഘങ്ങളും ഉന്നയിച്ച ആശങ്കകൾ പോലും എൻഎച്ച്എസ് കൃത്യമായി പ്രതികരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇത് വീഴ്ചകളുടെ പരമ്പര തുടരാൻ ഇടയാക്കുന്നുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി.
© Copyright 2025. All Rights Reserved