
കവൻട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളും മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഖ്റോനയും സംയുക്തമായി 2026 ഫെബ്രുവരി 13, 14 തീയതികളിൽ ആഘോഷിക്കുന്നു.
ഫെബ്രുവരി 13 വൈകിട്ട് 6ന് കൊടിയേറ്റ് തുടർന്ന് സന്ധ്യ പ്രാർഥനയും വചന ശുശ്രൂഷയും സൺഡേസ്കൂൾ - ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടക്കും. ഫെബ്രുവരി 14 രാവിലെ 9:30ന് പ്രഭാത നമസ്കാരം, കുർബാന, പ്രദക്ഷിണം, തുടർന്ന് ആശിർവാദം, നേർച്ച സദ്യ, ലേലം എന്നിവ ഉണ്ടായിരിക്കും.
















© Copyright 2025. All Rights Reserved