
വാഷിങ്ടൻ . ലോകം ഉറ്റുനോക്കിയ ഡോണൾഡ് (Sasi - ഡund പുട്ടിൽ കൂടിക്കാഴ്ച്ചയ്ക്ക് മുൻപേ പുറത്തുവന്ന ഹിലരി ക്ലിന്റെന്റെ അഭിമുഖം ചർച്ചയാകുന്നു. റഷ്യയ്ക്ക് ഭൂപ്രദേശങ്ങൾ വിട്ടുനൽകാതെ യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡോൺൾഡ് ട്രംപ് വിജയിച്ചാൽ അദ്ദേഹത്തെ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യാമെന്നായിരുന്നു ഹിലരി ക്ലിന്റൺ അഭിമുഖത്തിൽ പറഞ്ഞത്. ട്രംപ് ഒരു സുഹൃത്തിനെയല്ല കാണുന്നതെന്നും, യുഎസിന്റെ നാശം കാണാൻ ആഗ്രഹിക്കുന്ന ഒരു എതിരാളിയെയാണ് കണ്ടുമുട്ടുന്നതെന്നും ഹിലരി ഓർമിപ്പിച്ചു.
"ആക്രമകാരികൾക്കു വിട്ടു കൊടുക്കേണ്ടിവരാത്ത നിലയിൽ, ഈ ഭയാനകമായ യുദ്ധം സത്യസന്ധമായി അവസാനിപ്പിക്കുന്നതിനു വേണ്ടി പുട്ടിനെ എതിർക്കാൻ ഡോണൾഡ് ട്രംപിനു കഴിയുകയാണെങ്കിൽ ഞാൻ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനു നാമനിർദേശം ചെയ്യും" - എന്നായിരുന്നു ഹിലരിയുടെ വാക്കുകൾ.
ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാൽ അന്തിമ കരാറിലെത്തിയില്ലെന്നുമാണ് പുട്ടിനുമായുള്ള ചർച്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞത്, ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് യുക്രെയ്‌ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. 'യുക്രെയ്ൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിർ സെലെൻസ്‌കി സർക്കാരാണ് അതിലൊന്ന്." - പുട്ടിൻ പറഞ്ഞു. അടുത്ത ചർച്ച മോസ്കോയിലാകാമെന്നും പുട്ടിൻ ട്രംപിനോട് പറഞ്ഞു.
















© Copyright 2025. All Rights Reserved