51 വർഷത്തെ കാത്തിരിപ്പിനു വിരാമം. ബൊലോഞ്ഞ ഇറ്റാലിയൻ കപ്പ് സ്വന്തമാക്കി. ഫൈനലിൽ കരുത്തരായ എസി മിലാനെ ഞെട്ടിച്ചാണ് ബൊലോഞ്ഞയുടെ ചരിത്ര നേട്ടം.
-------------------aud------------------------------
മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് അവർ ജയം പിടിച്ചത്. ആദ്യ പകുതി ഗോൾരഹിതമായപ്പോൾ രണ്ടാം പകുതിയിലാണ് ബൊലോഞ്ഞ നിർണായക ഗോൾ സ്വന്തമാക്കിയത്. 53ാം മിനിറ്റിൽ ഡാൻ എൻഡോയെ നേടിയ ഗോളാണ് കളിയുടെ ഗതി നിർണയിച്ചത്.1973-74 സീസണിലാണ് അവർ അവസാനമായി ഒരു കിരീടം സ്വന്തമാക്കുന്നത്. അന്നും ഇറ്റാലിയൻ കപ്പാണ് അവർ നേടിയത്. അവരുടെ മൂന്നാം ഇറ്റാലിയൻ കപ്പ് നേട്ടമാണിത്. നേരത്തെ 7 തവണ അവർ സീരി എ കിരീടവും നേടിയിട്ടുണ്ട്.
© Copyright 2024. All Rights Reserved