കാനഡയിൽ ഖലിസ്ഥാനായി റഫറണ്ടം; രൂക്ഷ വിമർശനവുമായി ഇന്ത്യ, അങ്ങേയറ്റത്തെ പ്രഹസനമെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ

25/11/25

ഒട്ടാവ: കാനഡയിൽ ഖാലിസ്ഥാന് വേണ്ടി സിഖ് സംഘടനയുടെ റഫറണ്ടം. അൻപതിനായിരത്തിലേറെ പേർ റഫറണ്ടത്തിൽ പങ്കെടുത്തെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന അവകാശപ്പെട്ടു. ഇന്ത്യയുടെ ദേശീയ പതാകയെ റഫറണ്ടത്തിൽ പങ്കെടുത്തവർ അപമാനിച്ചു. റഫറണ്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. റഫറണ്ടം പ്രഹസനമാണെന്ന് ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് പട്നായിക് വിമർശിച്ചു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിലെ കൈകടത്തലായി ഇതിനെ കാണുമെന്നും ഹൈകമ്മീഷണർ പറഞ്ഞു.

ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് സിഖ്സ് ഫോർ ജസ്റ്റിസ്. ഗുർപന്ത് സിങ് പന്നുവിന്‍റെ നേതൃത്വത്തിലായിരുന്നു റഫറണ്ടം. ഖാലിസ്ഥാൻ പതാകകളുമായാണ് പലരും വോട്ടെടുപ്പിന് എത്തിയത്. മണിക്കൂറുകൾ കാത്തുനിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയതെന്നും സംഘടന അവകാശപ്പെട്ടു. 2023ൽ കൊല്ലപ്പെടുന്നതുവരെ ഹർദീപ് സിംഗ് നിജ്ജാർ നേതൃത്വം നൽകിയ സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu