കാനഡയിലെ ടൊറോൻറോയിൽ വിമാനാപകടം. ഡെൽറ്റ എയർലൈൻസ് വിമാനം ലാൻഡ് ചെയ്തതിന് ശേഷം തലകീഴായി മറിഞ്ഞു. മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. അപകടസമയത്ത് 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.
-------------------aud--------------------------------
ബൊംബാർഡിയർ സി ആർ 900 വിമാനം എൻഡെവർ എയർ എന്ന ഒരു പ്രാദേശിക വിമാനക്കമ്പനിയായിരുന്നു പ്രവർത്തിപ്പിച്ചിരുന്നത്. മിനപോലിസ് ആസ്ഥാനമായുള്ള ഡെൽറ്റ എയർ ലൈൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 76 യാത്രകാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
സെയിന്റ് പോളിൽ നിന്നും ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ വിമാനത്താവളത്തിലേക്കുള്ള എൻഡേവർ 4819 വിമാനം അപകടത്തിൽ പെട്ടതായി ഡെൽറ്റ എയർലൈൻസും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും, വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അവ പരസ്യപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. വിമാനം ക്രാഷ് ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർണ്ണമായും തന്നെ നിർത്തിവെച്ചിരുന്നു.
മഞ്ഞുമൂടിയ ഹൈവേയിൽ തലകീഴായി മറിഞ്ഞു കിടക്കുന്ന വിമാനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമനത്തിന് പുറത്തു കടന്ന യാത്രക്കാർ, മഞ്ഞു പുതഞ്ഞ പ്രതലത്തിലൂടെ വിമാനത്തിൽ നിന്നും ഓടി അകലുന്ന ദൃശ്യങ്ങളും ലഭ്യമാണ്. വിമാനം ക്രാഷ്‌ലാൻഡ് ചെയ്തയുടൻ അതിന് സമീപമെത്തിയ എമർജൻസി ടീം വിമാനം അഗ്‌നിക്കിരയാകുന്നത് തടയുവാൻ അതിലേക്ക് ഫോം സ്പ്രേ ചെയ്തിരുന്നു. വിമാനം ഇറങ്ങിയ ഉടൻ തന്നെ അതിന് തീപിടിച്ചെങ്കിലും, അത് അണയ്ക്കാനായത് വൻ ദുരന്തം ഒഴിവാക്കി.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരാണ് ഈ അപകട വിവരം ആദ്യം പുറം ലോകത്തെ അറിയിച്ചത്. പലരും അപകടത്തിൽ പെട്ട വിമാനത്തിനടുത്ത് നിൽക്കുന്ന ചിത്രങ്ങളുമായാണ് തങ്ങൾ യാത്ര ചെയ്ത വിമാനം അപകടത്തിൽ പെട്ടതായും, എന്നാൽ, അത്ഭുതകരമായി രക്ഷപ്പെട്ടതായും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
© Copyright 2024. All Rights Reserved