
ഒട്ടാവ: കാനഡയിലേക്ക് വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഇപ്പോൾ നേരിടുന്നത് ശരാശരി 99 ദിവസത്തെ പ്രോസസ്സിംഗ് സമയം. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഡാറ്റ അടിസ്ഥാനമാക്കി ഒന്‍റാറിയോ ആസ്ഥാനമായുള്ള വാർത്താ വെബ്‌സൈറ്റായ 'ഇമിഗ്രേഷൻ ന്യൂസ് കാനഡ' ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതുപ്രകാരം, പ്രധാന അപേക്ഷാ രാജ്യങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ കാലതാമസം ഇന്ത്യക്കാര്‍ക്കുള്ള വിസയിലാണ്. കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും വേണ്ടിയുള്ള സൂപ്പർ വിസയ്ക്ക് അപേക്ഷിക്കുന്നവർ ശരാശരി 169 ദിവസത്തെ കാലതാമസമാണ് നേരിടുന്നത്.
















© Copyright 2025. All Rights Reserved