
ദുബായ്: പറക്കും ടാക്‌സികള്‍ക്കായുള്ള യു എ ഇയിലെ ആദ്യ സ്റ്റേഷന്റെ നിര്‍മ്മാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വെര്‍ട്ടിപോര്‍ട്ടിന്റെ നിര്‍മ്മാണം ഏതാണ്ട് 60 ശതമാനം പൂര്‍ത്തിയായതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എയർ ടാക്സികൾക്കായി പുതിയ മൂന്ന് സ്റ്റേഷനുകളുടെ നിർമ്മാണവും ദുബായ് ആര്‍ ടി എ പ്രഖ്യാപിച്ചു. നാല് നിലകളിലായി 3100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള സ്‌റ്റേഷനില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ചാര്‍ജിങ്ങ് സൗകര്യങ്ങള്‍, പാസഞ്ചര്‍ ലോഞ്ച് എന്നിവ ഉള്‍പ്പെടുന്ന നിർമാണമാണ് പുരോഗമിക്കുന്നത്. പ്രതിവര്‍ഷം 42000 ലാന്‍ഡിങ്ങുകളും 170000 യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
















© Copyright 2025. All Rights Reserved