തിരുവനന്തപുരം: 50 വയസുള്ള വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് മരണം. സ്കൂൾ യൂണിഫോം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെര്‍ളിയെ പുറകില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
വർക്കല പാളയംകുന്ന് മാവേലി റോഡിന് സമീപത്തുള്ള കടയിൽ നിന്ന് കുട്ടികളുടെ സ്കൂൾ യൂണിഫോമും വാങ്ങി സ്കൂട്ടിയിൽ റോഡിന് മറുവശത്തുള്ള മാവേലി റോഡിലേക്ക് കയറുന്നതിന് മുമ്പാണ് അപകടം. കാറ് അമിത വേഗതയിലായിരുന്നു. സ്കൂട്ടിയിൽ ഇടിച്ചതിനുശേഷം വാഹനം അൽപദൂരം മുന്നോട്ടു നീങ്ങിയതിന് ശേഷമാണ് നിര്‍ത്തിയത്. ചാവർകോട് സ്വദേശിയായ സിൻസിയർ എന്ന യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
© Copyright 2024. All Rights Reserved