കിം ജോങ് ഉന്നുമായി ഇപ്പോഴും നല്ല ബന്ധമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ ഭരണത്തിലുണ്ടായിരുന്നപ്പോൾ കിം ജോങ് ഉന്നുമായി നിരവധി ചർച്ചകൾ ട്രംപ് നടത്തിയിരുന്നു. അതേസമയം, ഇത്തവണയും ഉത്തരകൊറിയയെ ആണവശക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
-------------------aud--------------------------------
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഉത്തരകൊറിയയെ കുറിച്ച് പ്രതികരിച്ചത്. കിം ജോങ് ഉന്നുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. ഉത്തരകൊറിയ ഒരു ആണവശക്തിയാണെന്ന കാര്യവും ട്രംപ് ഓർമിപ്പിച്ചു.
© Copyright 2024. All Rights Reserved