ബർമിംഗ് ഹാം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ “സൗറൂത്ത ” 2025 ബർമിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയിൽ വച്ച് നടത്തപ്പെട്ടു. രൂപതയുടെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാർ പങ്കെടുത്ത സമ്മേളനം കുഞ്ഞു മിഷനറി മാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
-------------------aud--------------------------------
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാന, വിശ്വാസ പ്രഘോഷണ റാലി, പ്രയ്‌സ് ആൻഡ് വർഷിപ്, രൂപത എസ് എം വൈ എം ബാൻഡ് അവതരിപ്പിച്ച മ്യൂസിക് ബാൻഡ് എന്നിവയായിരുന്നു പ്രധാന പരിപാടികൾ. തുടർന്ന് അഭിവന്ദ്യ പിതാവുമായി കുഞ്ഞു മിഷനറിമാർ നടത്തിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു , മിഷൻലീഗിന്റെ പതാകയുമേന്തി സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തൻ മുദ്രാവാക്യങ്ങളുമായി നടന്ന വർണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി. മിഷൻ ലീഗ് കമ്മീഷൻ ചെയർമാൻ റെവ ഫാ മാത്യു പാല ര ക്കരോട്ട് സി ആർ എം സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ,പ്രൊക്കുറേറ്റർ റെവ ഫാ ജോ മൂലശ്ശേരി വി.സി . എന്നിവർ ആശംസകൾ അർപ്പിച്ചു .വൈദികൻ ആകാനുള്ള എന്റെ സ്വപ്നം എന്ന വിഷയം ആസ്പദമാക്കി മെൽവിൻ ജെയ്‌മോൻ നടത്തിയ പ്രസംഗവും ഏറെ ശ്രദ്ധയാകർഷിച്ചു . വൈകുന്നേരം മിഷൻ ലീഗ് ആന്തത്തോടെ അവസാനിചാ പരിപാടികൾക്ക് കമ്മീഷൻ പ്രസിഡന്റ് ജെൻ റ്റിൻ ജെയിംസ് നന്ദി അർപ്പിച്ചു.രൂപത ചെറുപുഷ്പ മിഷൻ ലീഗ് കമ്മീഷൻ സെക്രെട്ടറി ജോജിൻ പോൾ , എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായറെവ സി ലീനാ മരിയ ,റെവ സി കരുണ സി എം സി , ജിൻസി പോൾ ടിറ്റോ തോമസ് , സജി വർഗീസ് ,ജിബിൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
© Copyright 2024. All Rights Reserved