ഏറെ കാത്തിരിപ്പിനൊടുവിൽ ലേബർ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ പ്ലാൻ പുറത്തേക്ക്. കുടിയേറ്റം കുറയ്ക്കാൻ പാകത്തിലുള്ള നയങ്ങൾ ഉൾപ്പെടുത്തിയ ധവളപത്രം പുറത്തുവിടുന്നതോടെ കുടിയേറ്റക്കാരുടെ വരവ് കുറയ്ക്കുന്ന തരത്തിലുള്ള പുതിയ നിയന്ത്രണങ്ങളാണ് നടപ്പിൽ വരുന്നത്.
-------------------aud--------------------------------
കഴിഞ്ഞ വർഷം റെക്കോർഡ് കയറിയ 728,000 എന്ന നെറ്റ് മൈഗ്രേഷൻ സംഖ്യ കുറയ്ക്കാൻ ഉതകുന്ന പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പർ പറഞ്ഞു. എന്നാൽ കുടിയേറ്റക്കാർക്ക് ക്യാപ്പ് ഏർപ്പെടുത്തണമെന്ന ആവശ്യം അവർ തള്ളി. ഈ സമീപനം പരാജയപ്പെട്ടതാണെന്ന് കൂപ്പർ ചൂണ്ടിക്കാണിച്ചു. കുടിയേറ്റ കണക്കുകൾ കുറയ്ക്കണമെന്ന പ്രഖ്യാപനത്തോടെയാകും പ്രധാനമന്ത്രി പദ്ധതി അവതരിപ്പിക്കുക. റിഫോം യുകെ ലോക്കൽ തെരഞ്ഞെടുപ്പിൽ ലേബറിന് കനത്ത നാശം വിതച്ച സാഹചര്യത്തിലാണ് ഈ മുന്നേറ്റം തടയാൻ കുടിയേറ്റവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നത്.
© Copyright 2024. All Rights Reserved