കുടിയേറ്റ പ്രക്ഷോഭം കൂടുതലിടങ്ങളിലേക്ക്; ലൊസാഞ്ചലസ് അശാന്തം;

14/06/25

ലൊസാഞ്ചലസ് ട്രംപ് ഭരണകൂടത്തിൻ്റെ കൂടിയേറ്റവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുള്ള ജനകീയ പ്രക്ഷോഭങ്ങൾ യുഎസിലെമ്പാടുമായി വ്യാപിക്കുന്നു. 'നോ കിങ്‌സ്' (രാജാക്കന്മാർ വേണ്ട) എന്നാവശ്യപ്പെട്ടുള്ള രണ്ടായിരത്തോളം ട്രംപ് വിരുദ്ധ റാലികളും പ്രതിഷേധ പരിപാടികളുമാണ് ഇന്നു നടക്കുന്നത്.ലൊസാഞ്ചലസിൽ പ്രഖ്യാപിച്ച കർഫ്യൂ തുടരുന്നതിനിടെ, റിപ്പബ്ലിക്കൻ ഗവർണർമാർ ഭരിക്കുന്ന ടെക്സസ്, മിസോറി തുടങ്ങിയ സംസ്‌ഥാനങ്ങളിൽ അക്രമസംഭവങ്ങൾ മൂന്നിൽക്കണ്ട് നാഷനൽ ഗാർഡ് സേനയെ തയാറാക്കി നിർത്തി.

പലയിടങ്ങളിലും പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌തു നീക്കി. ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്‌റ്റി നോമിന്റെ വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളുമായി പ്രതിഷേധിച്ച ഡെമോക്രാറ്റിക് പാർട്ടിക്കാരനായ സെനറ്റർ അലക്‌സ് പഡിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. ഇതിനിടെ, കലിഫോർണിയയിൽ നാഷനൽ ഗാർഡ് സേനയെ വിന്യസിച്ച പ്രസിഡന്റ് ട്രംപിൻ്റെ നടപടി പിൻവലിക്കാനാവശ്യപ്പെട്ടുള്ള കോടതിയുത്തരവ് അപ്പീൽ കോടതി സ്‌റ്റേ ചെയ്തു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu