കുവൈത്തിലെ അൽ മംഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് കഠിന തടവ്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് ശിക്ഷ. മുൻസിഫ് അദാലത്ത് ജഡ്ജിയായ അന്വർ ബസ്താകിയാണ് ശിക്ഷ വിധിച്ചത്.
-
-------------------aud-------------------------------
കേസിൽ തെറ്റായ സാക്ഷിമൊഴി നൽകിയ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും വിധിച്ചു. പ്രതികളിൽ ഒരാളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് നാല് പേർക്ക് കൂടി ഓരോ വർഷം തടവുശിക്ഷ വിധിച്ചു.
2024 ജൂൺ പന്ത്രണ്ടിന് പുലർച്ചെയാണ് കുവൈത്തിലെ മംഗെഫിലെ കെട്ടിടത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 46 ഇന്ത്യക്കാരും അതിൽ 24 പേർ മലയാളികളായിരുന്നു. മൂന്ന് ഫിലിപ്പിനോ പൗരന്മാരും മരിച്ചു. 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉറങ്ങിക്കിടക്കുമ്പോൾ പുക ശ്വസിച്ചാണ് മിക്ക മരണങ്ങളും സംഭവിച്ചത്. 176 പേർ താമസിച്ചിരുന്ന കെട്ടിടമാണ്. മരിച്ചവർ 46 പേരും 20 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരാണ് മരിച്ച എല്ലാവരും. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ 15000 ഡോളർ -ഏകദേശം 12.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.
മലയാളികളുടെ പ്രവാസ ജീവിതത്തിൽ തൊഴിൽ ശാലയിൽ നേരിട്ട ദുരന്തത്തിൽ ഏറ്റവും വലുതാണ് സംഭവിച്ചത്. മലയാളി ഉടമകളായുള്ള കമ്പനിയുടെ കീഴിലെ തൊഴിലാളികൾ തന്നെയാണ് ഏറ്റവും അധികം ഇരയാക്കപ്പെട്ടതും. അപകടം മനപൂർവ്വമല്ലെന്ന കണ്ടെത്തലാണ് ശിക്ഷയുടെ തീവ്രത കുറച്ചത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല
© Copyright 2024. All Rights Reserved