കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ സംയുക്ത സുരക്ഷാ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. വിവിധ റസിഡൻസി തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്കാണ് പ്രവാസികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരിൽ 17 പേർക്ക് പിഴ ചുമത്തി. 18 പേർക്കെതിരെ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്തു. സാധുവായ തിരിച്ചറിയൽ രേഖകളോ താമസ രേഖകളോ ഹാജരാക്കാൻ കഴിയാത്ത 95 വ്യക്തികളും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റ് ചെയ്തവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
© Copyright 2024. All Rights Reserved