കൂട്ടക്കൊലകളും രക്ത ചൊരിച്ചിലും; ഇത്തവണ ബത്‌ലഹേമിൽ ക്രിസ്തുമസ് ഇല്ല....

17/11/23

ഇസ്രയേൽ ഹമാസ് യുദ്ധം കണക്കിലെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി ബെത്‌ലഹേമിലെ പള്ളികൾ. യേശുക്രിസ്തുവിന്റെ ജന്മസ്ഥലം എന്നറിയപ്പെടുന്ന നഗരത്തിൽ മതപരമായ ചടങ്ങുകൾ മാത്രമേ നടത്തൂ എന്നാണ് സൂചന. ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ലെന്ന് ജറുസലേമിലെ ക്രിസ്ത്യൻ സഭാ നേതാക്കൾ നവംബർ 10 ന് അറിയിച്ചിരുന്നു. മാനുഷികമായ പരിഗണന മുൻ നിർത്തി വെടിനിർത്തലിനും അക്രമം അവസാനിപ്പിക്കുന്നതിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾക്കിടയിലും, യുദ്ധം തുടരുകയാണ് ചെയ്യുന്നത്.” ജീവൻ നഷ്ടപ്പെട്ടവർ, മുറിവേറ്റവർ, വീടും ജോലിയും നഷ്‌ടപ്പെട്ടവരോ സാമ്പത്തിക പ്രതിസന്ധിയിലായവരോ ആയ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാർ എന്നിവരെ ഓർത്താണ് തീരുമാനമെന്ന് സഭാ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

“കുർബാനകളും പ്രാർത്ഥനകളും തുടരും, കാരണം അവ എന്നത്തേക്കാളും ആവശ്യമാണെന്നും ബെത്‌ലഹേമിലെ കത്തോലിക്കാ സഭയിലെ ജോർദാനിയൻ ഫ്രാൻസിസ്‌ക്കൻ ഇടവക പുരോഹിതനായ ഫാദർ റാമി അസക്രി പറഞ്ഞു.ബത്ലഹേമിൽ ക്രിസതുമസ് ആഘോഷം ഇല്ലെന്നാൽ ലോകത്ത് തന്നെ ക്രിസതുമസ് ആഘഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന കാര്യമാണ്. ക്രിസതുമസ് ആഘോഷങ്ങളിൽ ലൈറ്റുകൾ, അലങ്കാരങ്ങൾ, സമ്മാനങ്ങൾ, തെരുവിലെ ആഘോഷങ്ങൾ എന്നിവയില്ലെങ്കിൽ ടൂറിസ്റ്റുകളും നഗരത്തിൽ എത്തില്ല. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. നിലവിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ജനം നേരിടുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് ആഘോഷങ്ങൾക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് പുരോഹിതർ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu