തിരുവനന്തപുരം: മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ച്ചയിൽ കൂടുതൽ നടപടി. എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവിയെ സ്ഥലം മാറ്റി. എന്‍എച്ച്എഐ കേരള റീജ്യണൽ മേധാവി ബിഎൽ മീണയെ ദില്ലിയിലേക്കാണ് സ്ഥലം മാറ്റിയത്.
പകരം ചുമതലയിൽ ഉദ്യോഗസ്ഥനെ നിയമിച്ചു. ജാര്‍ഖണ്ഡ് ഡിവിഷനിലെ എകെ മിശ്രയെ ആണ് കേരള റീജ്യണൽ മേധാവിയായി നിയമിച്ചത്. അതേസമയം, സ്വാഭാവികമായ സ്ഥലം മാറ്റമാണെന്ന് ബിഎൽ മീണ പറഞ്ഞു. അഞ്ച് വര്‍ഷം കേരളത്തിൽ പൂര്‍ത്തിയാക്കിയെന്നും മീണ പറഞ്ഞു.
© Copyright 2024. All Rights Reserved