
നയ്റോബി. കെനിയയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണ് 12 മരണം. ക്വാലെ കൗണ്ടിയിലെ സിംബ ഗോളിനി പ്രദേശത്ത് ചൊവ്വാഴ്‌ച രാവിലെയായിരുന്നു സംഭവം. ഡയാനിയിൽ നിന്ന് കിച്ച്വ ടെംബോയിലേക്കുള്ള യാത്രാമധ്യേയാണ് പ്രാദേശിക സമയം രാവിലെ 8.30 ഓടെ വിമാനം തകർന്നുവീണത്. 5Y-CCA എന്ന വിമാനമാണ് തകർന്നതെന്നു കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്‌ഥിരീകരിച്ചു.
അപകടമുണ്ടായതിനു പിന്നാലെ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രദേശമാകെ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണ്. അപകടത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു, മേഖലയിൽ അപകടസമയത്ത് മോശം കാലാവസ്‌ഥയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















© Copyright 2025. All Rights Reserved