ബ്രിട്ടനിലെ കെയർ മേഖലയിൽ കുടിയേറ്റക്കാർ വൻതോതിൽ ചൂഷണങ്ങൾ നേരിടുന്നതായി പരാതി വ്യാപകമാണ്. ബ്രിട്ടനിലെത്തിയ പല കെയർ ജോലിക്കാർക്കും ആവശ്യത്തിന് ജോലി നൽകാതെ മറ്റ് ജോലികൾ ചെയ്യിപ്പിക്കുന്നതായി ആരോപണം ശക്തമാണ്.
ഇതിന്റെ പേരിൽ പരാതിപ്പെട്ടതിന് ഹെൽത്ത്‌കെയർ കമ്പനി പുറത്താക്കിയ ഇന്ത്യൻ വംശജനായ കുടിയേറ്റ നഴ്‌സിന് ബ്രിട്ടീഷ് ഹെൽത്ത്‌കെയർ കമ്പനി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ഒരു എംപ്ലോയ്‌മെന്റ് ജഡ്ജ് വിധിച്ചിരിക്കുന്നത്. ഇതോടെ സമാനമായ ചൂഷണത്തിന് വിധേയരായ ഡസൻ കണക്കിന് കുടിയേറ്റ കെയറർമാരും കേസുമായി മുന്നോട്ട് വരുമെന്നാണ് കരുതുന്നത്.
-------------------aud--------------------------------
2023-ൽ കിരൺകുമാർ റാത്തോഡിനെ പിരിച്ചുവിട്ടതിന് ശേഷവും നൽകാനുള്ള ശമ്പളം നൽകേണ്ടി വരുമെന്നാണ് ക്ലിനിക്ക് പ്രൈവറ്റ് ഹെൽത്ത്‌കെയറിന് എംപ്ലോയ്‌മെന്റ് ജഡ്ജ് നതാഷാ ജോഫെ ഉത്തരവ് നൽകിയിരിക്കുന്നത്. ഇതോടെ 13,000 പൗണ്ടിലേറെ പേഔട്ടാണ് റാത്തോഡിന് ലഭിക്കുക.
തനിക്കും, മറ്റ് സഹജീവനക്കാർക്കും യുകെയിൽ ഓഫർ ചെയ്ത ഫുൾടൈം ജോലി നൽകിയില്ലെന്നത് സംബന്ധിച്ച ആശങ്ക അറിയിച്ചതിന്റെ പേരിലാണ് റാത്തോഡിനെ പുറത്താക്കിയത്. കെയർ മേഖലയിൽ ജോലി നഷ്ടമാകുമെന്ന് ഭയന്ന് കുടിയേറ്റ ജീവനക്കാർ ചൂഷണം സഹിക്കേണ്ട ഗതികേട് നേരിടുന്നതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഈ ഇടക്കാല ഉത്തരവ്.
© Copyright 2023. All Rights Reserved