കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയെ പിരിച്ചുവിടണമെന്ന് മല്ലികാർജുൻ ഖർഗെ

14/05/25

ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് സർക്കാരിലെ ബിജെപി മന്ത്രിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്.

-----------------------------

മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്ക്ക് എതിരായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
പഹൽഗാമിലെ ആക്രമണത്തിൽ തീവ്രവാദികൾ രാജ്യത്തെ വിഭജിക്കാൻ ആഗ്രഹിച്ചു. പക്ഷേ തീവ്രവാദികൾക്ക് ഉചിതമായ മറുപടി നൽകി. 'ഓപ്പറേഷൻ സിന്ദൂറി'നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്തിരുന്നു. ഇപ്പോൾ ബിജെപി മന്ത്രിമാർ നമ്മുടെ ധീരയായ ഉദ്യോ​ഗസ്ഥയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. മോദി ജി ഉടൻ മന്ത്രിയെ പുറത്താക്കണമെന്ന് ഖർഗെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu