നഴ്സസ് ഡേയുടെ ഭാഗമായി കേരള നഴ്സസ് യുകെ ഒരുക്കുന്ന രണ്ടാമത് നഴ്സസ് ഡേ ആഘോഷങ്ങളും, കോൺഫറൻസും അടുത്ത മേയ് 17ന് ലെസ്റ്ററിലെ പ്രജാപതി ഹാളിൽ വച്ച് നടക്കും. ആയിരം നഴ്സുമാരാണ് ഇത്തവണത്തെ കോൺഫറൻസിൽ സംബന്ധിക്കുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ആയിരം ടിക്കറ്റുകളും വിറ്റ് തീർന്നു.
-------------------aud--------------------------------
കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ എട്ടുമണിക്ക് റജിസ്ട്രേഷൻ ആരംഭിക്കുന്നതും കൃത്യം 9 മണിക്ക് തന്നെ കോൺഫറൻസ് ആരംഭിക്കുന്നതാണ്. പ്രഥമ കോൺഫറൻസിനെപോലെ തന്നെ ഒട്ടേറെ പുതുമകൾ നിറച്ചതാണ് ശനിയാഴ്ച നടക്കുന്ന രണ്ടാമത് കോൺഫറൻസും കോൺഫറൻസിന്റെ ഭാഗമായി നടത്തുന്ന അബ്സ്ട്രാക്റ്റ് കോംപറ്റീഷന്റെ ഫൈനൽ മത്സരങ്ങൾ കോൺഫറൻസ് വേദിയിൽ വച്ച് നടക്കും.
© Copyright 2024. All Rights Reserved