
സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്. രാത്രി പത്തരയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. ഭാഗികമായി തകർന്ന പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടസമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതാണ് മണ്ണിടിച്ചിലിന് കാരണം. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിലും കനത്ത ജാഗ്രത തുടരാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved