ഇസ്ലാമാബാദ്: പഹൽഗാം ആക്രമണത്തിന്‍റെ സൂത്രധാരനുൾപ്പെടെയുള്ള കൊടുംഭീകരരുമായി പാക് നേതാക്കൾ വേദി പങ്കിടുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ സൈഫുള്ള കസൂരിയുള്‍പ്പെടെയുള്ള ഭീകരരുടെ കൂടെയാണ് പാക് നേതാക്കള്‍ വേദി പങ്കിട്ടത്. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ മെയ് 28 ന് നടന്ന യോം-ഇ-തക്ബീര്‍ ദിനാചരണത്തിലായിരുന്നു നേതാക്കള്‍ കൊടും ഭീകരര്‍ക്കൊപ്പം വേദി പങ്കിട്ടത്.
നാഷണൽ അസംബ്ലി അംഗം മാലിക് റഷീദ് അഹമ്മദ് ഖാന്‍, പഞ്ചാബ് നിയമസഭാ സ്പീക്കര്‍ മാലിക് മുഹമ്മദ് അഹമ്മദ് ഖാന്‍, പിഎംഎല്‍ (എന്‍) നേതാവ് മറിയം നവാസ് എന്നിവരാണ് പാകിസ്ഥാന്‍ മര്‍ക്കസി മുസ്ലീം ലീഗ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തത്. ലഷ്‌കര്‍ കമാന്‍ഡര്‍മാരായ സെയ്ഫുള്ള കസൂരി, തല്‍ഹ സയീദ്, അമീര്‍ ഹംസ എന്നീ ഭീകരരാണ് ഇവര്‍ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നത്.
ഭീകരരുമായി പാക് ഗവണ്‍മെന്‍റിനും നേതാക്കള്‍ക്കുമുള്ള ബന്ധത്തെ സംബന്ധിച്ച് എല്ലാ ആരോപണങ്ങളും പാകിസ്ഥാന്‍ നിഷേധിക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഭീകരുമായുള്ള പാക് ബന്ധവും അത് തെളിയിക്കുന്ന ഇത്തരം ചിത്രങ്ങളും നിഷേധിക്കാന്‍ സാധിക്കില്ല.
© Copyright 2024. All Rights Reserved