കൊറിയൻ ഉപദ്വീപിൽ വീണ്ടും മിസൈൽ ഭീഷണി; ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം

12/10/26
North Korea ballistic missile launches toward the East Sea

ദക്ഷിണ കൊറിയയുടെ കിഴക്കൻ തീരത്തുള്ള കടലിലേക്ക് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 9.20-ഓടെയാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. പ്യോങ്യാങിന് സമീപത്തുനിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിക്ഷേപിച്ച മിസൈലുകൾ വ്യത്യസ്ത തരത്തിലുള്ളവയാണെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇവയിൽ ഒരു വിഭാഗം 900 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. ജപ്പാൻ തീരസംരക്ഷണ സേനയും രണ്ട് അജ്ഞാത പ്രൊജക്ടൈലുകൾ കണ്ടെത്തിയതായി അറിയിച്ചു. അവ കടലിൽ പതിച്ചതായാണ് പ്രാഥമിക വിവരം. സംഭവത്തെത്തുടർന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ വിഭാഗം അടിയന്തര യോഗം ചേർന്നു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണ് വിക്ഷേപണമെന്നാണ് ദക്ഷിണ കൊറിയയുടെ നിലപാട്. മിസൈൽ പരീക്ഷണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സിയോൾ ആവശ്യപ്പെട്ടു. അടുത്തിടെ ദക്ഷിണ കൊറിയയും ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പ്രസിഡന്റ് ലീ ജേ മ്യുങിന്റെ മേൽനോട്ടത്തിലായിരുന്നു ആ പരീക്ഷണം. ഇതിന് മറുപടിയായുള്ള ശക്തിപ്രകടനമായിരിക്കാം ഉത്തരകൊറിയയുടെ പുതിയ നീക്കമെന്നാണ് ദക്ഷിണ കൊറിയൻ സൈനിക വക്താവിന്റെ വിലയിരുത്തൽ. ഒക്ടോബർ മൂന്നിനും ഉത്തരകൊറിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഈ വർഷം പത്തിലധികം തവണ ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ സാധ്യതയുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രാജ്യത്തിന്റെ സൈനിക ശേഷി ഉയർത്തിക്കാട്ടാനുള്ള നീക്കമായും ഇതിനെ നിരീക്ഷകർ വിലയിരുത്തുന്നു. കൊറിയൻ ഉപദ്വീപിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുമോ എന്ന ആശങ്കയാണ് പുതിയ സംഭവവികാസങ്ങൾ ഉയർത്തുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu