ദില്ലി: രാജ്യത്തെ കൊവിഡ് കേസുകല്‍,എത്ര വേഗത്തിൽ എവിടേക്കൊക്കെ വർദ്ധിക്കുന്നുവെന്ന് കേന്ദ്രം നിരീക്ഷിക്കുന്നു. സ്വാഭാവിക പ്രതിരോധ ശേഷിയും, വാക്സിനിലൂടെ പ്രതിരോധശേഷിയും പുതിയ വൈറസ് മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നു. എത്രത്തോളം കേസുകൾ ഗുരുതരമാകും എന്നതും നിരീക്ഷിക്കുന്നുണ്ട്, നിലവിൽ ഗുരുതരമാകുന്ന കേസുകൾ വളരെ കുറവാണ്. നിലവിലെ കേസുകളുടെ വർദ്ധനവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ.
എല്ലാ കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തുന്നുണ്ട്. എൽ എഫ് 7, എക്സ് എഫ് ജി, ജെ എൻ 1, എൻ ബി 1.8.1 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ 1010 ആയി. ഒരാഴ്ചക്കിടെയുള്ള ആകെ മരണം 6 അയി, നേരത്തെ 7 ആയിരുന്നു. മഹാരാഷ്ട്രയിലെ ഒരു മരണം കൊവിഡ് മരണത്തില് നിന്നും ഒഴിവാക്കി.
© Copyright 2024. All Rights Reserved