രാജ്യത്ത് ക്രിപ്‌റ്റോ കറൻസി നിയന്ത്രിക്കുന്നതിന് ചട്ടങ്ങൾ നടപ്പാക്കാത്ത കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. ബിറ്റ്കോയിൻ ലാഭത്തിന് നിലവിൽ 30 ശതമാനം നികുതി ചുമത്തുന്നത് നിയമപരമായ അംഗീകാരമായിട്ടുകൂടി എന്തുകൊണ്ട് ചട്ടങ്ങൾ രൂപീകരിച്ചില്ലന്നാണ് ജസ്‌റ്റിസ് സൂര്യകാന്ത് , എൻ കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് വിമർശിച്ചത്.
-----------------------------
ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായായിരുന്നു പരാമർശം. ക്രിപ്‌റ്റോ കറസി നിരോധനം വേണമെന്ന് ഇപ്പോർ ആരും പറയാറില്ല.പകരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകും. അന്താരാഷ്ട്ര വിപണിയിൽ ക്രിപ്‌റ്റോ വ്യാപാരം പോലും നടക്കുന്നു. അത് നിരോധിക്കുന്നത് യാഥാർത്ഥ്യത്തിന് നേർക്ക് കണ്ണടയ്‌ക്കുന്നതിന് തുല്യമാണ്. ഞങ്ങൾ വിദഗ്ധരല്ലങ്കിലും വിഷയം പ്രത്യേകം കൈകാര്യം ചെയ്യാമെന്ന് ബെഞ്ച് പറഞ്ഞു.
© Copyright 2024. All Rights Reserved