ക്രിസ്മസ് യാത്രാ പദ്ധതികൾക്കു ഭീഷണി സൃഷ്ടിച്ചു യുകെയുടെ ചില ഭാഗങ്ങളിൽ മൈൽ വേഗത്തിൽ പിയാ കൊടുങ്കാറ്റ്. ഇന്ന് രാജ്യത്തിന്റെ നോർത്ത് ഭാഗങ്ങളിലേക്ക് ശക്തമായ കാറ്റ് വീശിയടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.ഇതോടെ ക്രിസ്മസിലേക്കുള്ള ഒരുക്കങ്ങളെയും, യാത്രകളെയും കാലാവസ്ഥ ബാധിക്കുമെന്നതാണ് അവസ്ഥ. തിങ്കളാഴ്ച പുറപ്പെടുവിച്ച യെലോ അലെർട് ഭേദഗതിവരുത്തി മൂന്ന് മണിക്കൂർ ദീർഘിപ്പിച്ച് രാത്രി 9 വരെയാക്കി ഉയർത്തി. കൂടാതെ പ്രത്യാഘാതത്തിന്റെ നിലവാരവും അപ്‌ഡേറ്റ് ചെയ്തു.
ബ്രിട്ടീഷ് വൻകരയിൽ നിന്നും ഉത്സവാഘോഷത്തിനുള്ള വസ്തുക്കൾ കൊണ്ടുവരികയും അതുപോലെ വൻകരയിൽ ജീവിക്കുന്നവരെ ദ്വീപിലെ കുടുംബാംഗങ്ങൾക്കൊപ്പം എത്തിക്കുകയും ചെയ്യുന്ന ഫെറി സർവ്വീസുകളും മുടങ്ങാൻ ഇടയുണ്ട്. വൈദ്യൂത വിതരണം തടസ്സപ്പെട്ടേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഡബ്ല്യൂ എക്സ് സി ചാർട്ട്സിന്റെ വെതർ മാപ്പ് കാണിക്കുന്നത് യു കെയുടെ ഒട്ടു മിക്ക ഭാഗങ്ങളും ചുവപ്പു നിറത്തിലും പർപ്പിൾ നിറത്തിലുമാണ്. പർപ്പിൾ നിറത്തിലുള്ള ഭാഗങ്ങളിൽ മണിക്കൂറിൽ 60 മുതൽ 80 മൈൽ വേഗത്തിൽ വരെ കാറ്റ് ആഞ്ഞടിക്കും.
വടക്കൻ സ്‌കോട്ട്ലാൻഡിൽ മണിക്കൂറിൽ 70 മുതൽ 80 മൈൽ വേഗത്തിൽ വരെ വേഗത്തിൽ കാറ്റ് ആഞ്ഞു വീശുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 70 മൈൽ വരെയും മറ്റിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 മൈൽ വരെയും ആയിരിക്കും ഇതിന്റെ വേഗത. ക്രിസ്തുമസ് ഒഴിവുദിനങ്ങൾക്കായി വീടുകളിലേക്ക് മടങ്ങുന്നവരോട് റോഡുകളിലൂടെയുള്ള യാത്രയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും മെറ്റ് ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും, കെട്ടിടാവശിഷ്ടങ്ങളും മറ്റും കാറ്റിൽ പറന്നുയർന്ന് വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും അവർ പറയുന്നു. അതേസമയം സുരക്ഷാപരിശോധന നടത്തിയതിന് ശേഷം മാത്രമെ സർവ്വീസുകൾ ആരംഭിക്കു എന്ന് നെറ്റ്വവർക്ക് റെയിൽ അറിയിച്ചിട്ടുണ്ട്. ചിലസർവ്വീസുകൾ റദ്ദാക്കപ്പെടുകയും ചെയ്തേക്കാം.
ഏറ്റവും ശക്തിയേറിയ കാറ്റ് അനുഭവപ്പെടുക സ്‌കോട്ട്ലാൻഡിന്റെ വടക്കും /വടക്കു കിഴക്കും മേഖലകളിലായിരിക്കും. അതുപോലെ നോർത്തേൺ ഐൽസിലും ശക്തിയേറിയ കാറ്റു വീശും. കാറ്റിനൊപ്പം മഴയും ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച്ച കൂടുതൽ മഴ പ്രതീക്ഷിക്കാം. സ്‌കോട്ട്ലാൻഡിന്റെ വിദൂര വടക്കൻ പ്രദേശങ്ങളിൽ ക്രിസതുമസ് ദിനത്തിൽ കനത്ത മഞ്ഞുവീഴ്ച്ചയും പ്രതീക്ഷിക്കാം. അതെസമയം യു കെയുടെ തെക്കൻ പ്രദേശങ്ങളിൽ ക്രിസ്തുമസ് ദിനത്തിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും.
© Copyright 2023. All Rights Reserved